മഷിപ്പേനകളിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്ത് കേരള സര്‍വകലാശാല

തിരുവനന്തപുരം. മഷിപ്പേനകള്‍ ഉപയോഗിച്ചിരുന്ന പഴയകാലത്തേക്കു മടങ്ങിപ്പോകാന്‍ ആഹ്വാനം ചെയ്തു കേരള സര്‍വകലാശാല. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സര്‍വകലാശാല പുതിയ ക്യാമ്പയിനുമായി രംഗത്തെത്തിയത്.
ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പേന പരിസ്ഥിതിക്ക് വിപത്തുണ്ടാക്കുന്നതിനാലാണ് പുതിയ ക്യാമ്പയിന്‍ സര്‍വകലാശ ഏറ്റെടുത്തത്.
‘മഷിപ്പേന ആഹ്വാനം’ അഥവാ ഇങ്ക് പെന്‍ ഡ്രൈവ് ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തില്‍ തുടക്കം കുറിക്കും. സര്‍വകലാശാലകള്‍ക്കു കീഴിലുള്ള കോളജുകളിലും ഇതിനായുള്ള ക്യാമ്പയിന്‍ നടക്കും. പ്ലാസ്റ്റിക് പേന ഉപേക്ഷിച്ചു മഷിപ്പേന സ്വീകരിക്കൂ എന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ പരസ്യമാര്‍ഗങ്ങളും സര്‍വകലാശാല നടത്തും.