ജോഷി- മോഹന്‍ലാല്‍ ഒരുമിക്കുന്നു- റംബാന്‍ ഷൂട്ടിങ്ങ് തുടങ്ങി

വീണ്ടും ജോഷി- മോഹന്‍ലാല്‍ കൂട്ടുകെട്ട്. റംബാന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചു.
ലോക്പാല്‍, റണ്‍ബേബി റണ്‍, ലൈല ഒ ലൈല എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് ജോഷി ലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുന്നത്.
എട്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ജോഷി – മോഹന്‍ലാല്‍ ചിത്രമൊരുങ്ങുന്നത്. ജനുവരി ഒരോര്‍മ, നാടുവാഴികള്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, 20, ട്വന്റി തുടങ്ങി നിരവധി ഹിറ്റുകളാണ് ജോഷി- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റുകള്‍.
നിരവധി പ്രത്യേകതകളും, കൗതുകങ്ങളും കോര്‍ത്തിണക്കിയുള്ള ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ചെമ്പന്‍ വിനോദ് ജോസാണ്.
ചെമ്പോക്കി മോഷന്‍ പിക്‌ച്ചേര്‍സ്, ഐന്‍സ്റ്റിന്‍ മീഡിയാ പ്രസന്റ്‌സ് നെക്ക് സ്റ്റല്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചെമ്പന്‍ വിനോദ് ജോസ്, ഐന്‍സ്റ്റിന്‍ സാക് പോള്‍, ശൈലേഷ്.ആര്‍.. സിങ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
വലിയ മുടക്കുമുതലില്‍ ഒരുക്കുന്ന ഒരു പാന്‍ ഇന്‍ഡ്യന്‍ ചിത്രമാണിത്.
മലയാളത്തിനു പുറമേ, ബോളിവുഡ്ഡിലേയും, വിദേശങ്ങളിലേയും അഭിനേതാക്കള്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
ബഹുദൂരിപക്ഷവും അമേരിക്കയിലാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. കുറച്ചു ഭാഗങ്ങള്‍ കേരളത്തിലുമുണ്ട്.
സായ്കുമാര്‍ – ബിന്ദു പണിക്കര്‍ ദമ്പതിമാരുടെ മകള്‍ കല്യാണി പണിക്കരാണു നായിക.
ഓസ്‌ട്രേലിയായില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാണ് കല്യാണി പണിക്കര്‍ അഭിനയരംഗത്തെത്തുന്നത്.
സംഗീതം – വിഷ്ണുവിജയ് ‘
ഛായാഗ്രഹണം – സമീര്‍ താഹിര്‍ .
എഡിറ്റിംഗ് – വിവേക് ഹര്‍ഷന്‍.
നിര്‍മ്മാണ നിര്‍വ്വഹണം – ദീപക് പരമേശ്വരന്‍.