സമ്മിശ്ര ബജറ്റുമായി നിര്‍മല സീതാരാമന്‍


തിരുവനന്തപുരം: തുടര്‍ച്ചയായി ഏഴാമത്തെ ബജറ്റ് പ്രഖ്യാപനം നടത്തി ചരിത്രം കുറിച്ച ധനമന്ത്രി നിര്‍മല സീതാരാമന്‍. അതേസമയം പ്രതീക്ഷിച്ചവ ലഭിക്കാത്തതിനെത്തുടര്‍ന്നു രാജ്യത്തെ ഓഹരിവിപണികളില്‍ ഇടിവ്.

ബിഹാറിന് 26,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി, 11,500 കോടി രൂപയുടെ പ്രളയസഹായം, വിമാനത്താവളം, മെഡിക്കല്‍ കോളജ്, രണ്ട് ക്ഷേത്ര ഇടനാഴികള്‍ എന്നിവയടക്കം ഏതാണ്ട് 50,000 കോടി രൂപയുടെ പദ്ധതികളാണ്. ആന്ധ്രാ പ്രദേശിനാണെങ്കില്‍ 15,000 കോടി രൂപയും വരും നാളുകളില്‍ പ്രത്യേക ധനസഹായവും പ്രഖ്യാപിച്ചു.

തലസ്ഥാനമായി കണക്കാക്കുന്ന അമരാവതിയുടെ വികസനത്തിന് മാത്രമായി 15000 കോടി രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് വേണ്ടി ബഹുമുഖ ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്നും പണം പിരിച്ച് കേന്ദ്രം വഴി നല്‍കുമെന്നും വാഗ്ദാനമുണ്ട്. കിഫ്ബി ഫണ്ടിനെ എതിര്‍ത്തവരാണ് സമാനമായ വാഗ്ദാനുമായി എത്തിയിരിക്കുന്നത്. വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ് വഴി അടിസ്ഥാന സൗകര്യമേഖലയിലെ സ്വകാര്യമേഖല നിക്ഷേപം സുഗമമാക്കും എന്നും ഇതോടൊപ്പം പ്രഖ്യാപനമുണ്ട്.

പ്രധാനപ്പെട്ടവ

സ്വര്‍ണത്തിനും വെള്ളിക്കും വില കുറയും
കസ്റ്റംസ് തീരുവ കുറച്ചു
മത്സ്യ മേഖലയില്‍ നികുതി ഇളവ്
ഗ്രാമീണ മേഖലക്കായി 2.66 ലക്ഷം കോടി
സഹകരണ മേഖലയെ ശക്തിപ്പെടുത്തും
100 നഗരങ്ങളില്‍ വ്യവസായ പാര്‍ക്കുകള്‍
യുവാക്കള്‍ക്ക് അഞ്ചിനം തൊഴിലവസര പദ്ധതികള്‍
പ്രതിരോധ മേഖലയ്ക്കു തുക കുറച്ചു
മൊബൈല്‍ ഫോണ്‍ വില കുറയും
ബീഹാറില്‍ പുതിയ വിമാനത്താവളം
4.1 കോടി യുവാക്കള്‍ക്ക് തൊഴില്‍
കോര്‍പ്പറേറ്റ് നികുതി കുറച്ചു
ലതര്‍, തുണി വില കുറയും
മുദ്ര ലോണ്‍ ഇരട്ടിയാക്കി
പണപ്പെരുപ്പം നിയന്ത്രണവിധേയമെന്ന് മന്ത്രി
ബീഹാറില്‍ പുതിയ മെഡിക്കല്‍ കോളജ്

വിദ്യാഭ്യാസ, നൈപുണ്യ മേഖലകള്‍ക്ക് 1. 48 ലക്ഷം കോടി
കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വിളകള്‍ കര്‍ഷകര്‍ക്കു ലഭ്യമാക്കും
ആദ്യമായി ജോലിക്കു കയറുന്നവര്‍ക്ക് ഇപിഎഫ് എന്റോള്‍മെന്റ് പിന്തുണ
രാജ്യത്തെ 500 പ്രധാന സ്ഥാപനങ്ങളില്‍ 5 വര്‍ഷത്തിനകം 1 കോടി യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ സൗകര്യം
തദ്ദേശീയ താപവൈദ്യുതി നിലയങ്ങള്‍
ഒരു കോടി വീടുകള്‍ക്കുകൂടി സോളര്‍
പ്രധാനമന്ത്രി ഗ്രാമ സടക് യോജന ഫേസ് 4
സ്ത്രീകള്‍ക്കായി പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങള്‍
5 വര്‍ഷം കൊണ്ട് 20 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം
1000 വ്യവസായ പരിശീലന കേന്ദ്രങ്ങള്‍
നഗരങ്ങളില്‍ 1 കോടി ഭവനങ്ങള്‍ നിര്‍മിക്കും.
പാര്‍പ്പിട പദ്ധതിക്കായി നീക്കിവച്ചത് 10 ലക്ഷം കോടി.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here