കൊച്ചി- ദക്ഷിണേന്ത്യന്‍ സിനിമാ രംഗത്തെ പ്രശസ്ത താരങ്ങളായ മനോജ് കെ. ജയന്‍-ഉര്‍വ്വശി ദമ്പതികളുടെ മകള്‍ തേജാ ലഷ്മി (കുഞ്ഞാറ്റ) അഭിനയരംഗത്തേക്ക്.
ഇക്കാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് സാലി നിര്‍മ്മിച്ച് നവാഗതനായ ബിനു പീറ്റര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സുന്ദരിയായവള്‍ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ അഭിനയ രംഗത്തേക്കുള്ള ചുവടുവയ്പ്പ്.
സ്റ്റെല്ല എന്ന ടൈറ്റില്‍ കഥാപാത്രത്തെ ത്തന്നെ അവതരിപ്പിച്ചു കൊണ്ടാണ് തേജാ ലഷ്മി അഭിനയ രംഗത്തേക്കു പ്രവേശിക്കുന്നത്.
മനോജ്.കെ. ജയന്റെയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടേയും സാന്നിദ്ധ്യത്തില്‍
കൊച്ചി ക്രൗണ്‍ പ്‌ളാസാ ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലൂടെ
യാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
കഴിഞ്ഞ കുറച്ചുനാളുകളായി തേജാ ലഷ്മിയുടെ അഭിനയ രംഗത്തേക്കുള്ള കടന്നു വരവിന്റെ അഭ്യൂഹങ്ങള്‍ ചലച്ചിത്ര രംഗത്ത് നിലനിന്നിരുന്നു. അതു ബ്രേക്ക് ചെയ്യുകയായിരുന്നു ഇവിടെ ‘
മനോജ്.കെ ജയന്‍,
ചിത്രത്തിന്റെ സംവിധായകന്‍ ബിനു പീറ്റര്‍, നിര്‍മ്മാതാവ് മുഹമ്മദ് സാലി, ജയരാജ്, നടന്‍ സര്‍ജാനു, പ്രശസ്ത തിരക്കഥാകൃത്ത് സേതു, അലക്‌സ് ഈ കുര്യന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാ
യിരുന്നു ഈ പ്രഖ്യാപനം നടന്നത്.

മകള്‍ അഭിനയ രംഗത്തേക്ക് കടന്നു വരാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ നിനക്ക് അതാണിഷ്ടമെങ്കില്‍ അതു നടക്കട്ടെയെന്നാ യിരുന്നു എന്റെ അഭിപ്രായം. അമ്മയുടെ അനുഗ്രഹവും അനുവാദവും വാങ്ങണമെന്നും പറഞ്ഞിരുന്നു.
മനോജ്.കെ.ജയന്റെ വാക്കുകളായിരുന്നു ഇത്.
ഇതിനിടയില്‍ പല പ്രോജക്റ്റുകളും വന്നു കൊണ്ടിരുന്നു.
അത് എത്തിച്ചേര്‍ന്നത് ഈ ചിത്രത്തിലാണ്
അമ്മയോട് കഥ നേരത്തേ ചിത്രത്തിന്റെ സംഘാടകര്‍ കഥ പറഞ്ഞിരുന്നു.
അമ്മ പൂര്‍ണ്ണ സമ്മതം തന്നതോടെയാണ് ഇതിലെ സ്റ്റെല്ലയെ അവതരിപ്പിക്കുവാന്‍ തീരുമാനിച്ചത്.
അമ്മ സമ്മതിച്ചില്ലങ്കില്‍ ഈ ചിത്രം ചെയ്യുമായിരുന്നില്ലാ യെന്ന് തേജാ ലഷ്മിയും മനോജ്.കെ.ജയനും പറഞ്ഞു.
സമ്പന്ന കുട്ടംബത്തില്‍പ്പിറന്ന് ചിത്രശലഭത്തേപ്പോലെ പാറിനടന്ന് ജീവിതത്തെ സന്തോഷത്തോടെ ആസ്വദിക്കുന്ന സ്റ്റെല്ല എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ഹ്യൂമര്‍, ഇമോഷന്‍ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
യുവനടന്മാരില്‍ ശ്രദ്ധേയനായ സര്‍ജാനുവാണ് ഈ ചിത്രത്തിലെ നായകന്‍.
ലാലു അലക്‌സും,കനിഹയും പ്രധാന വേഷങ്ങളിലുണ്ട്.
ഇവര്‍ക്കു പുറമേ നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു