ബൈജൂസ് ലേണിങ് ആപ്പ് 1000 കോടി ഡോളര്‍ പദവിയിലേക്ക്

വിദ്യാഭ്യാസ ടെക്നോളജി സ്റ്റാർട്ട് അപ്പ് സംരംഭകനായ മലയാളി ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ‘ബൈജൂസ്’ ലേണിംഗ് ആപ്പ്ഡെക്കാകോൺ പദവിയിലേക്ക്. ആയിരം കോടി ഡോളർ( ഏകദേശം 76,000 കോടി ഇന്ത്യൻ രൂപ) മൂല്യം കണക്കാക്കി പുതിയ നിക്ഷേപം സ്വീകരിക്കുന്നതോടെയാണ് ഡെക്കാകോൺ പദവിയിലേക്ക് ‘ബൈജൂസ്’ എത്തുന്നത്. ഓഹരി വിപണയിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത ആയിരം കോടി ഡോളർ മൂല്യമുള്ള സ്റ്റാർട്ട് അപ്പുകളാണ് ഡെക്കാകോൺ എന്നറിയപ്പെടുന്നത്. 2019 സാമ്പത്തിക വർഷത്തിലാണ് കമ്പനി ലാഭത്തിലായത്. ലോക്ക് ഡൗൺ ആരംഭിച്ചശേഷം ബൈജൂസ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം 150 ശതമാനത്തോളം വർദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇത്രയും തുക നിക്ഷേപം സ്വീകരിക്കാൻ കഴിഞ്ഞാൽ 1,600 കോടി ഡോളർ മൂല്യമുള്ള പേടിഎമ്മിനു പിന്നിലായി ഏറ്റവും മൂല്യമുള്ള രാജ്യത്തെ രണ്ടാമത്തെ സ്റ്റാർട്ട് ആപ്പായി ബൈജൂസ് മാറും. നിലവിൽ 40 കോടി ഡോളർ(ഏകദേശം 3,040 കോടി രൂപ) സ്വരൂപിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഹോട്ടൽ ബുക്കിംഗ് ആപ്പായ ‘ഓയോ’ക്കും ആയിരം കോടി ഡോളർ മൂല്യം കണക്കാക്കുന്നുണ്ട്. 800 കോടി ഡോളർ മൂല്യം കണക്കാക്കി ജനറൽ അറ്റ്ലാന്റിക്, ടൈഗർ ഗ്ലോബൽ എന്നീ നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നും ജനുവരി- ഫെബ്രുവരി കാലയളവിൽ 40 കോടി ഡോളർ ബൈജൂസ് സ്വന്തമാക്കിയിരുന്നു. 13 തവണകളായി മൊത്തം 120 കോടി ഡോളറിന്റെ നിക്ഷേപമാണ് ബൈജൂസ് നേടിയത്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here