പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) സ്കീം ഉറപ്പുള്ള ആദായം നല്കുന്ന നിക്ഷേപ പദ്ധതികളിലൊന്നാണ്. പിപിഎഫ് നിക്ഷേപത്തിന്റെ കാലാവധി ദീര്‍ഘകാലത്തേക്ക് ശരിയായ രീതിയില്‍ തിരഞ്ഞെടുത്താല്‍ നിക്ഷേപകന് മികച്ച ആദായം തന്നെ നേടുവാന്‍ സാധിക്കും.
ഉദാഹരണത്തിന് ഒരു വ്യക്തി പിപിഎഫില്‍ ഓരോ മാസവും 1,000 രൂപാ വീതം നിക്ഷേപിക്കുന്നു എന്ന് കരുതുക. ദീര്‍ഘകാലത്തേക്ക് നടത്തുന്ന ആ നിക്ഷേപത്തിലൂടെ ലക്ഷങ്ങള്‍ സമ്ബാദിക്കുവാന് നിക്ഷേപകന് സാധിക്കും. 1000 രൂപയെന്ന ചെറിയ തുക ഓരോ മാസവും നിക്ഷേപം നടത്തിക്കൊണ്ട് പിപിഎഫില്‍ നിന്നും 26 ലക്ഷം രൂപ എങ്ങനെ നേടാം എന്ന് നമുക്കൊന്ന് കണക്ക് കൂട്ടി നോക്കാം.
നിലവില്‍ പബ്ലിക് പ്രൊവിഡന്റ് നല്കുന്ന പലിശ നിരക്ക് 7.1 ശതമാനമാണ്. ഓരോ സാമ്ബത്തിക വര്‍ഷവും പിപിഎഫ് അക്കൗണ്ടില്‍ ചുരുങ്ങിയത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയുമാണ് നിക്ഷേപിക്കാന്‍ സാധിക്കുക. 15 വര്‍ഷമാണ് പിപിഎഫിന്റെ നിക്ഷേപ കാലാവധി. നിക്ഷേപ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് അക്കൗണ്ട് ഉടമയ്ക്ക് പണം പിന്‍വലിക്കുകയോ താത്പര്യമുണ്ടെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് വീതം നിക്ഷേപം തുടരുകയും ചെയ്യാം.
ഓരോ മാസവും 5000 രൂപാ വീതം(250 റിയാല്‍) ഒരാള്‍ 15 വര്‍ഷത്തേക്ക് നിക്ഷേപം നടത്തിയാല്‍ ആ 15 വര്‍ഷങ്ങള്‍ കൊണ്ട് അയാള്‍ ആകെ നിക്ഷേപിക്കുന്ന തുക 9 ലക്ഷം രൂപയാണ്. ഈ തുകയ്ക്ക് മേല്‍ 7.1 ശതമാനം പലിശയും ചേര്‍ത്ത് ആകെ 16.25 ലക്ഷം രൂപ നിക്ഷേപകന് ലഭിക്കും. പലിശ ഇനത്തില്‍ മാത്രം ലഭിക്കുന്നത് 7.25 ലക്ഷം രൂപയാണ്.
ഇനി മാസം 1000 രൂപ നിക്ഷേപം നടത്തിയാല്‍ 15 വര്‍ഷം പൂര്‍ത്തിയായതിന് ശേഷം 5 വര്‍ഷത്തേക്ക് കൂടി നിക്ഷേപം ദീര്‍ഘിപ്പിക്കുകയും ഓരോ മാസവും തുടര്‍ന്നും 1000 രൂപ നിക്ഷേപിക്കുകയും ചെയ്താല്‍ ആകെ ലഭിക്കുന്ന തുക 3.25 ലക്ഷത്തില്‍ നിന്നും 5.32 ലക്ഷമാകും. ആ 5 വര്‍ഷത്തിന് ശേഷം വീണ്ടുമൊരു 5 വര്‍ഷത്തേക്ക് നിക്ഷേപം ദീര്ഘിപ്പിച്ചാലോ? അക്കാലയളവില്‍ 1000 രൂപ പ്രതിമാസ നിക്ഷേപവും തുടര്‍ന്നാല്‍ 5 വര്‍ഷം കഴിയുമ്ബോള്‍ ലഭിക്കുന്നത് 8.24 ലക്ഷം രൂപയാണ്. മൂന്നാം തവണയും നിക്ഷേപ കാലാവധി ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ ആകെ നിക്ഷേപ കാലാവധി 30 വര്‍ഷമാകും. പിപിഎഫ് അക്കൗണ്ടിലെ തുക 12.36 ലക്ഷമായി വളരുകയും ചെയ്യും.
30 വര്‍ഷത്തിന് ശേഷം വീണ്ടും 5 വര്‍ഷത്തേക്ക് നിക്ഷേപ കാലാവധി ഉയര്‍ത്തിയാല്‍ അക്കൗണ്ടിലെ തുക 18.15 ലക്ഷമാകും. 35 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി വീണ്ടും ഒരു 5 വര്‍ഷത്തേക്ക് കൂടി നിക്ഷേപ കാലാവധി ഉയര്‍ത്തുകയും ഓരോ മാസവുമുള്ള 1000 രൂപ നിക്ഷേപം തുടരുകയും ചെയ്താല്‍ നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് തുക 26.32 ലക്ഷമാകും. അതായത് 20 വയസ്സില്‍ നിങ്ങള്‍ മാസം ആയിരം രൂപ നിക്ഷേപിച്ചു തുടങ്ങിയാല്‍ റിട്ടയര്‍മെന്റ് പ്രായമാകുമ്ബോഴേക്കും നിങ്ങളുടെ കൈയ്യില്‍ 26.32 ലക്ഷം രൂപയെത്തുമെന്ന് അര്‍ഥം.
കേന്ദ്ര സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലുള്ള ഏറ്റവും ജനപ്രീതിയുള്ള നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് പിപിഎഫ് അല്ലെങ്കില്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. ഇതൊരു നികുതി ലാഭിക്കുവാന്‍ സാധിക്കുന്ന നിക്ഷേപ മാര്‍ഗം കൂടിയാണ്. റിസ്ക് രഹിത നിക്ഷേപമെന്ന നിലയിലും മികച്ച ആദായം ഉറപ്പു നല്കുന്നതിനാലും നിക്ഷേപത്തിനായി പബ്ലിക് പ്രൊവിഡന്റ് ഫണ്ട് തെരഞ്ഞെടുക്കുന്നവര്‍ വളരെ ഏറെയാ