പ്രോട്ടീൻ ഉറപ്പു വരുത്തും; ഡെൽഫ്രെസിന് ഇനി സോയ ലേബൽ

തിരുവനന്തപുരം: ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സുഗുണ ഫുഡ്‌സില്‍നിന്നുള്ള പൗള്‍ട്രി ബ്രാന്‍ഡായ ഡെല്‍ഫ്രെസിന്റെ ഉത്പന്നങ്ങള്‍ക്ക് ഇനി മുതല്‍ സോയ ഫെഡ് ഉത്പന്നം എന്ന ലേബല്‍ സ്വീകരിക്കും. റെഡി-റ്റു-കുക്ക്, റെഡി-റ്റു-ഈറ്റ് മാംസ ഉത്പന്നങ്ങളിലാണ് സോയ ഫെഡ് ഉത്പന്നം എന്ന ലേബല്‍ ചേര്‍ക്കുക. ഈ ലേബല്‍ ഉപഭോക്താക്കളെ സോയ മീല്‍സ് മുഖേനയുള്ള കോഴി, മാംസം, മത്സ്യം എന്നിവ വേര്‍തിരിച്ചറായാന്‍ സഹായിക്കുന്നു. സോയയുടെ അമിനൊ ആസിഡ് പ്രൊഫൈലും ദഹനക്ഷമതയും മാംസത്തിന്റെ വളര്‍ച്ചയിലും വികാസത്തിലും കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഇത് ഉപഭോക്താവിന് കാര്യമായ ഗുണംചെയ്യും.

റൈറ്റ്ടു പ്രോട്ടീന്‍ ക്യാംപയിന്റെ ഭാഗമായി എല്ലാതരം വളര്‍ത്തുമൃഗങ്ങള്‍ക്കും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം എത്തിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്ന് സുഗുണ ഫുഡ്‌സ് മാനെജിങ് ഡയരക്റ്റര്‍ വിഘ്‌നേഷ് സൗന്ദരരാജന്‍ പറഞ്ഞു. ഹാച്ചറികള്‍, ഫീഡ് മില്ലുകള്‍, സംസ്‌കരണ പ്ലാന്റുകള്‍, മൃഗങ്ങളുടെ ആരോഗ്യപരിചരണ ഉത്പന്നങ്ങള്‍, പോഷകാഹാര സപ്ലിമെന്റുകള്‍ തുടങ്ങിയവ സുഗുണ ഫുഡ്‌സില്‍നിന്നുണ്ട്. സുസ്ഥിരവും ഉയര്‍ന്ന നിലവാരമുള്ളതുമായ സോയാബീന്‍ ഭക്ഷണം മൃഗങ്ങളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും പ്രധാനഘടകമാണെന്ന് റൈറ്റ് ടു പ്രോട്ടീന്‍ പ്രചാരക ദീബ ഗിയാനോലിസ് പറഞ്ഞു.