നൈറ്റ് ഷോപ്പിങ്ങുമായി ലുലുമാള്‍

ലുലു മാളിലെ നൈറ്റ് നോണ്‍സ്റ്റോപ്പ് ഷോപ്പിംങ്ങിന്റെ ഭാഗമാകാന്‍ ഉപഭോക്താക്കള്‍ക്കായി കേരളത്തിലെ ആദ്യ ഓഗ്മെന്റ!ഡ് റിയാലിറ്റി ബില്‍ബോര്‍ഡ് പുറത്തിറക്കിയപ്പോള്‍

തിരുവനന്തപുരം. തലസ്ഥാനത്ത് നൈറ്റ് ഷോപ്പിങുമായി ലുലുമാള്‍. നാളെ മുതല്‍ 9 വരെ നൈറ്റ് ഷോപ്പിങ്ങും നോണ്‍ സ്റ്റോപ്പ് ഷോപ്പിങ്ങും സംഘടിപ്പിയ്ക്കും
നൈറ്റ് ഷോപ്പിങ് പ്രോത്സാഹിപ്പിയ്ക്കാന്‍ നാല് ദിവസവും അന്‍പത് ശതമാനം ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ബ്രാന്‍ഡുകളടക്കം അഞ്ഞൂറിലധികം ബ്രാന്‍ഡുകള്‍ പങ്കെടുക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. രാവിലെ ഒന്‍പത് മണി മുതലാണ് മാളില്‍ നോണ്‍ സ്റ്റോപ്പ് ഷോപ്പിംഗ് ആരംഭിയ്ക്കുക. ഇളവുകളുടെ വിവരങ്ങള്‍ എന്നിവയറിയാന്‍ ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ബില്‍ബോര്‍ഡും തയ്യാറാക്കിയിട്ടുണ്ട്. മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, റീജിയണല്‍ മാനേജര്‍ അനൂപ് വര്‍ഗ്ഗീസ്, ലുലു മാള്‍ ജനറല്‍ മാനേജര്‍ ഷെറീഫ് കെ.കെ, ലുലു റീട്ടെയ്ല്‍ ജനറല്‍ മാനേജര്‍ രാജേഷ് ഇ.വി, ബയിംഗ് മാനേജര്‍ റഫീഖ് സി.എ, ലുലു ഫണ്‍ടൂറ മാനേജര്‍ എബിസണ്‍ സക്കറിയാസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് എആര്‍ ബില്‍ബോര്‍ഡ് പുറത്തിറക്കിയത്.
ഷോപ് ആന്‍ഡ് വിന്‍ പദ്ധതിയ്ക്കും തുടക്കമായി
ഉപഭോക്താക്കള്‍ക്കിടയില്‍ നൈറ്റ് ഷോപ്പിംങ് പ്രോത്സാഹിപ്പിയ്ക്കുന്നതിന് വേണ്ടി മാളിലെ എല്ലാ ഷോപ്പുകളിലും നാല് ദിവസവും അന്‍പത് ശതമാനം വരെ ഇളവ് നല്‍കും. 6 മുതല്‍ 9 വരെയുള്ള ദിവസങ്ങളിലെ ഷോപ്പിംങ് സമയം,
കേരളത്തിലാദ്യമായാണ് എആര്‍ സാങ്കേതിക വിദ്യ ഷോപ്പിംഗിലേയ്ക്കും ഉപയോഗപ്പെടുത്തുന്നത്. ബില്‍ ബോര്‍ഡിലെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് നൈറ്റ് ഷോപ്പിംഗിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ തത്സമയം മനസിലാക്കാന്‍ സാധിയ്ക്കും. ഇതിന് പുറമെ ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ അടക്കം ഡിസ്‌കൗണ്ട് ഓഫറുകളും ഇതില്‍ ലഭ്യമായിരിയ്ക്കും.
ജൂലൈ 6 മുതല്‍ 9 വരെ മാളില്‍ ലുലു ഓണ്‍സെയിലാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, കണക്ട്, ഫണ്‍ടൂറ അടക്കമുള്ള ലുലുവിന്റെ എല്ലാ ഷോപ്പുകളിലും, മാളിലെ 170ലധികം വരുന്ന റീട്ടെയ്ല്‍ ഷോപ്പുകളിലും ഉപഭോക്താക്കള്‍ക്ക് അന്‍പത് ശതമാനം വരെ ഇളവും പ്രത്യേക ഡിസ്‌കൗണ്ട് ഓഫറുകളും ലഭിയ്ക്കും. ഇലക്ട്രോണിക് ഉപകരണങ്ങളടക്കം അപ്രതീക്ഷിത വിലക്കുറവില്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കുന്ന ലൈവ് ഓക്ഷനുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കും. ഈ ദിവസങ്ങളില്‍ മാളിലെ ഫുഡ് കോര്‍ട്ടിലെ എല്ലാ ഷോപ്പുകളും മുഴുവന്‍ സമയം തുറന്ന് പ്രവര്‍ത്തിയ്ക്കും. ജൂലൈ ഒന്നിന് ആരംഭിച്ച എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ജൂലൈ 23നാണ് അവസാനിയ്ക്കുക.
ഉപഭോക്താക്കള്‍ക്കായി ഇക്കാലയളവില്‍ മാളില്‍ ഷോപ്പ് ആന്‍ഡ് വിന്‍ പദ്ധതിയും ഒരുക്കിയിട്ടുണ്ട്. മാളിലെ ഏത് ഷോപ്പില്‍ നിന്നും 2500 രൂപയ്ക്ക് പര്‍ച്ചേസ് നടത്തുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും പദ്ധതിയുടെ ഭാഗമാകാന്‍ സാധിയ്ക്കും. ആഗസ്റ്റ് ആറിന് അവസാനിയ്ക്കുന്ന പദ്ധതിയിലെ നറുക്കെടുപ്പിലെ വിജയിക്ക് തഡഢ 3ഛഛ കാറും, രണ്ടാം സമ്മാനം നേടുന്നയാള്‍ക്ക് ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറും, മൂന്നാം സമ്മാനം നേടുന്നയാള്‍ക്ക് ഹയാത്ത് റീജന്‍സിയില്‍ ഒരു ദിവസം സൗജന്യ താമസത്തിനുള്ള കൂപ്പണുമാണ് ലഭിയ്ക്കുക.