അല്‍ മുക്താദിര്‍ പുതിയ ഷോറൂം മുംബൈയില്‍

മുംബൈ: അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പിന്റെ മുംബൈയിലെ കല്‍ബാദേവി, സവേരി ബസാര്‍ ഷെയ്ക്ക് മേമൻ സ്ട്രീറ്റിലെ പുതിയ ഷോറൂം ‘അല്‍ മുതകബ്ബിര്‍’ ഓള്‍ ഇന്ത്യ മുസ്‍ലിം പേഴ്സനല്‍ ലോ ബോര്‍ഡംഗം അബ്ദുല്‍ ഷുക്കൂര്‍ മൗലവിയും അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ് ഫൗണ്ടര്‍ ചെയര്‍മാനും സി.ഇ.ഒയുമായ ഡോ.

മുഹമ്മദ് മൻസൂര്‍ അബ്ദുല്‍ സലാമും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

അല്‍മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പിന്റെ 28ാമത്തെ ഷോറൂമാണിത്. സ്വര്‍ണാഭരണങ്ങളുടെയും വിവാഹാഭരണങ്ങളുടെയും വള, മാല, കമ്മല്‍, മോതിരം തുടങ്ങിയവയുടെയും ഏറ്റവും പുതിയതും ആകര്‍ഷകവുമായ വൻ ശേഖരമാണ് ഷോറൂമില്‍ സജ്ജീകരിച്ചിട്ടുള്ളത്. നിര്‍മിതബുദ്ധിയുടെ സഹായത്തോടെ നിര്‍മിച്ച ആകര്‍ഷകമായ ക്രാഫ്റ്റഡ് സ്റ്റണ്ണിങ് ഡിസൈനുകള്‍ ഇവിടെ ലഭ്യമാണ്.