ഒറ്റ അക്കൗണ്ടില്‍ തന്നെ മൂന്ന് ഡെബിറ്റ് കാര്‍ഡുകള്‍ നല്കുന്ന ‘ആഡ് ഒണ്‍’ സംവിധാനം പഞ്ചാബ് നാഷണല്‍ ബാങ്ക് ഏര്‍പ്പെടുത്തി. സാധാരണ ഒരു അക്കൗണ്ടിന് ഒരു ഡെബിറ്റ് കാര്‍ഡ് ആണ് ബാങ്കുകള്‍ നല്‍കുന്നത്.
പങ്കാളി, കുട്ടികള്‍,മാതാപിതാക്കള്‍ എന്നിവര്‍ക്കാണ് ഇങ്ങനെ ഒറ്റ അക്കൗണ്ടില്‍ ആഡ് ഓണ്‍ കാര്‍ഡുകള്‍ നല്‍കുന്നത്. കാര്‍ഡ് നല്കുമ്പോള് ഒരേ ബാങ്കിന്റെ വിവിധ ശാഖകളിലുള്ള മൂന്ന് അക്കൗണ്ടുകളും ഒറ്റ കാര്‍ഡിലേക്ക് ബന്ധിപ്പിക്കും. ഇതില്‍ ഒന്ന് പ്രധാന അക്കൗണ്ടായി തുടരും. ഇവിടെ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് മൂന്ന് അക്കൗണ്ടില്‍ നിന്നും പണമിടപാട് നടത്താം. എന്നാല്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എ ടി എമ്മില്‍ നിന്നേ ഇത് പാടുള്ളു. മറ്റൊരു ബാങ്കിന്റെ എ ടി എം ആണ് ഉപയോഗിക്കുന്നതെങ്കില്‍ മെയിന്‍ അക്കൗണ്ടില്‍ നിന്നാകും ഇടപാട് നടക്കുക.