ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സിന്‌ 300-ാമതു ശാഖ

കൊച്ചി: ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സിന്‌ ചരിത്ര നേട്ടം. ഇന്ത്യ ഉള്‍പ്പെടെ പത്തു രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ച സ്‌ഥാപനത്തിന്റെ 300-ാമതു ശാഖ ദുബായിയിലെ അല്‍ റിഗായില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

യു.എ.ഇയിലെ ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ സാദ്‌ കച്ചാലിയ ഉദ്‌ഘാടനം നിര്‍വഹിച്ചു. യു.എ.ഇയിലെ ഫിലിപ്പീന്‍സ്‌ കൗണ്‍സില്‍ ജനറല്‍ റെനാറ്റോ എന്‍ ഡ്യുനാസ്‌ ജൂനിയര്‍, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ്‌ മാനേജിങ്‌ ഡയറക്‌ടര്‍ അദീബ്‌ അഹമ്മദ്‌, മറ്റ്‌ മുതിര്‍ന്ന ഉദ്യോഗസ്‌ഥര്‍ ഉള്‍പ്പെടെ പങ്കെടുത്തു. യു.എ.ഇയിലെ 96-ാമതു ശാഖയാണ്‌ ഇത്‌.
ഫിനാന്‍ഷ്യല്‍ രംഗത്ത്‌ 14 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ്‌ 10 രാജ്യങ്ങളിലായി 300-ാമതു ശാഖയുമായി ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ്‌ െജെത്രയാത്ര തുടരുന്നത്‌.