ജനപ്രിയ സുഗന്ധവ്യഞ്ജനങ്ങളുടെയും കറി പൗഡറിന്റെയും ബ്രാൻഡുകളായ എംടിആര്‍, ഈസ്റ്റേണ്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള എംടിആര്‍ ഫുഡ്സ് ഓര്‍ക്ക്ല ഇന്ത്യ എന്ന പേരിലേക്ക് മാറുന്നതായി നോര്‍വീജിയൻ വ്യാവസായിക നിക്ഷേപ സ്ഥാപനമായ ഒര്ക്ല എഎസ്എ അറിയിച്ചു.
എംടിആറിന്റെ പ്രവര്‍ത്തനങ്ങളെ എംടിആര്‍, ഈസ്റ്റേണ്‍, ഇന്റര്‍നാഷണല്‍ ബിസിനസ് (ഐബി) എന്നിങ്ങനെ മൂന്ന് യൂണിറ്റുകളായി പുനഃക്രമീകരിക്കുമെന്നും ഓര്‍ക്ക്ല പ്രഖ്യാപിച്ചു. ഈ യൂണിറ്റുകള്‍ക്കെല്ലാം അവരുടേതായ സ്വതന്ത്ര സിഇഒമാര്‍ ഉണ്ടായിരിക്കും, എംടിആര്‍ സിഇഒ സഞ്ജയ് ശര്‍മ്മയെ ഇപ്പോള്‍ ഓര്‍ക്ക്ല ഇന്ത്യയുടെ സിഇഒ ആയി നിയമിച്ചിരിക്കുന്നു.ഓര്‍ക്ക്ലയുടെ മൊത്തത്തിലുള്ള പോര്‍ട്ട്ഫോളിയോ ശക്തിപ്പെടുത്തുന്നതില്‍ പുതുതായി രൂപീകരിച്ച ബിസിനസ് യൂണിറ്റുകള്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് ഓര്‍ക്ക്ല ഇന്ത്യ ചെയര്മാൻ ആറ്റ്ലെ വിദാര്‍ നാഗല്‍ ജോഹാൻസെൻ പറഞ്ഞു.