ഗോകുലം മൂവീസിന്റെ ഭ. ഭ. ബ കോഴിപ്പാറയില്‍ ആരംഭിച്ചു

ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഭ. ഭ. ബ എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് -പൊള്ളാച്ചി റൂട്ടിലെ കോഴിപ്പാറയില്‍ ജൂലൈ പതിനാല് ഞായറാഴ്ച ആരംഭിച്ചു. കോഴിപ്പാറ സ്‌കൂളായിരുന്നു ആദ്യ ലൊക്കേഷന്‍ . നടിയും, ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തുകളില്‍ ഒരാളുമായ നൂറിന്‍ ഷെരീഫ് ഫസ്റ്റ് ക്ലാപ്പ് നല്‍കിക്കൊണ്ടായി
രുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്.
പൂര്‍ണ്ണമായും മാസ് കോമഡി എന്റെര്‍ടൈനറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാകുന്നത് പ്രേക്ഷകര്‍ക്കിടയില്‍ ഏറെ കൗതുകമുള്ള ദിലീപും വിനീത് ശ്രീനിവാസനുമാണ്.
ഈ പ്രതിഭകളുടെ ഒരുമിച്ചുള്ള ആദ്യ സിനിമ എന്ന പ്രാധാന്യവും ഈ ചിത്രത്തെ ഏറെ വ്യത്യസ്ഥമാക്കുന്നു.
വലിയൊരു താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.
ധ്യാന്‍ ശ്രീനിവാസന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, ബൈജു സന്തോഷ് , ബാലു വര്‍ഗീസ്, സലിം കുമാര്‍, അശോകന്‍, ദേവന്‍, ബിജു പപ്പന്‍, ജി. സുരേഷ് കുമാര്‍, നോബി, വിജയ് മേനോന്‍, റിയാസ് ഖാന്‍, സെന്തില്‍ കൃഷ്ണാ, റെഡിന്‍ കിംഗ് സിലി(തമിഴ്), ഷമീര്‍ ഖാന്‍ (പ്രേമലു ഫെയിം) ഷിന്‍സ്, ശരണ്യ പൊന്‍ വണ്ണന്‍ , നൂറിന്‍ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, പ്രശസ്ത കോറിയോഗ്രാഫര്‍ സാന്റി എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു
തിരക്കഥ – ഫാഹിം സഫര്‍ – നൂറിന്‍ ഷെരീഫ്.
ഗാനങ്ങള്‍ – കൈതപ്രം, വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്.
സംഗീതം – ഷാന്‍ റഹ്മാന്‍.
ഛായാഗ്രഹണം. – അരുണ്‍ മോഹന്‍
എഡിറ്റിംഗ് – രഞ്ജന്‍ ഏബ്രഹാം.
കലാസംവിധാനം – നിമേഷ് താനൂര്‍.
കോ പ്രൊഡ്യൂസേര്‍സ് – വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – കൃഷ്ണമൂര്‍ത്തി.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സുരേഷ് മിത്രക്കരി.
വന്‍ മുതല്‍ മുടക്കില്‍ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കോയമ്പത്തൂര്‍, പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലായി പൂര്‍ത്തിയാകും.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here