സീഫുഡ് ഫെസ്റ്റുമായി ഓ ബൈ താമര

തിരുവനന്തപുരം, ഓഗസ്റ്റ് 21, 2023: രൂചിയേറും സമുദ്രവിഭവങ്ങളുമായി ഓ ബൈ താമരയുടെ സീഫുഡ് ഫെസ്റ്റ്. ഓഗസ്റ്റ് 22 മുതല്‍ 27 വരെ നടക്കുന്ന സീഫുഡ് ഫെസ്റ്റിന്റെ മുഖ്യാകർഷണം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രാദേശിക വിഭവങ്ങളാണ്. തനത് രുചികള്‍ക്കൊപ്പം തത്സമയ സമുദ്രവിഭവങ്ങള്‍ തിരഞ്ഞെടുക്കാനുള്ള പ്രത്യേക കൗണ്ടറും ഉണ്ടായിരിക്കും. എല്ലാ ദിവസവും വൈകുന്നേരം 7.00 മുതല്‍ 10.30 വരെയാണ് ബുഫെ രീതിയിൽ ഒരുക്കിയിരിക്കുന്ന ഫെസ്റ്റ് സംഘടിപ്പിക്കപ്പെടുന്നത്.

ബുക്കിംഗിന്: +91 471 710 0111/+91 471 666 0888