മൂലധന നിക്ഷേപത്തിന് സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക സഹായ പദ്ധതിയുടെ ഭാഗമായ യുണിറ്റി മാള്‍ നിര്‍മ്മിക്കുന്നതിന് ടെക്നോപാര്‍ക്കിലെ നാലാംഘട്ട ക്യാമ്പസിലെ 2.5 ഏക്കർ സ്ഥലം തെരഞ്ഞെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
യൂണിറ്റി മാൾ നിർമ്മാണത്തിനുള്ള നിർവ്വഹണ ഏജൻസിയായി കിൻഫ്രയെ നിശ്ചയിച്ചു. ഇതിനായി ടെക്നോപാർക്കിന്റെ കൈവശമുള്ള സ്ഥലം, പ്രോജക്ട് നടത്തുന്നതിനായി 60 വർഷത്തേക്ക്, പാട്ട വ്യവസ്ഥയിൽ കിൻഫ്രക്ക് അനുവദിക്കും. യൂണിറ്റി മാളുമായി ബന്ധപ്പെട്ട ഭരണപരമായ കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് വ്യവസായ വാണിജ്യ ഡയറക്ടറെ ചുമതലപ്പെടുത്തും